ചവറ വൈസ് മെൻ ക്ലബ് ഓണാഘോഷം
1339050
Thursday, September 28, 2023 11:23 PM IST
ചവറ: വൈസ് മെൻ ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷവും സോൺ മൂന്നിന്റെ ലഫ്റ്റന്റ് റീജണൽ ഡയറക്ടർ ഡോ. നിഥി അലക്സ് നൈനാന്റേയും സംഘത്തിന്റേയ.ും ക്ലബ് സന്ദർശനവും വിവിധ കലാപരിപാടികളോടെ കന്നിട്ട കായലോരം റിസോർട്ടിൽ നടന്നു. ക്ലബ് പ്രസിഡന്റ് പന്മന സുന്ദരേശൻ അധ്യക്ഷത വഹിച്ച ു.
ചടങ്ങ് ഡോ.നിഥി അലക്സ് ഉദ്ഘാടനം ചെയ്തു.
ക്ലബ് സെക്രട്ടറി രാജു അൻജുഷ റിപ്പോർട്ടും ട്രഷറർ കെ.കെ. ശശിധരൻ കണക്കും അവതരിപ്പിച്ചു. ക്ലബിന്റെ ഓണാഘോഷത്തോട് അനുബന്ധമായി നീണ്ടകര റീജണൽ കാൻസർ സെന്ററിലെ നിർധന രോഗികൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം, നീണ്ടകര ഹോളി ക്രോസ് പ്രതീക്ഷ സ്പെഷൽ സ്കൂളിലേക്കു സാമ്പത്തിക സഹായവിതരണം എന്നിവയും നടന്നു.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. സോണൽ സെക്രട്ടറി കെ. മാത്യൂസ്, ട്രഷറർ ശോഭനൻ , സോണൽ ബുള്ളറ്റിൻ എഡിറ്റർ അജി മേനോൻ , വൈസ് ഗൈ തങ്കരാജ് , ഡിസ്ട്രിക്ട് മുൻ ട്രഷറർ ഫ്രെഡി ഫെറിയ , ദീപിക കൊല്ലം സർക്കുലേഷൻ മാനേജർ സുധീർ തോട്ടുവാൽ, ആൽബർട്ട് ഡിക്രൂസ്, എൽആർ ഡി. ഇലക്ട് ഫ്രാൻസിസ് നെറ്റോ എന്നിവർ പ്രസംഗിച്ചു.