ബാങ്കുകളുടെ പീഡനം അവസാനിപ്പിക്കണം
1339032
Thursday, September 28, 2023 11:17 PM IST
കൊല്ലം :ദുരന്തമുഖ കാലഘട്ടങ്ങളെ അതിജീവിച്ച് കൊണ്ട് സാമ്പത്തിക ദുരന്തങ്ങളെ അഭിമുഖീകരിക്കുന്ന ചെറുകിട വ്യാപാരികളെ ലോൺ തിരിച്ചടവിന്റെ പേരിൽ നിരന്തരം ഭീഷണിപ്പെടുത്തി മാനസിക സംഘർഷത്തിലാക്കി ആത്മഹത്യ പ്രേരണ നടത്തുന്ന ബാങ്കുകളെ സർക്കാർ നിയന്ത്രിക്കാത്തതിന് ഉദാഹരണമാണ് ബാങ്കിന്റെ ജപ്തി ഭീഷണി മൂലം വ്യാപാരി ബിനു ആത്മഹത്യ ചെയ്ത സംഭവം. ഇതിൽ യുണൈറ്റഡ് മർച്ചന്റ്് ചേമ്പർ സംസ്ഥാന വൈസ് പ്രസിഡന്റ് നിജാംബഷി പ്രതിഷേധിച്ചു.
ബിനുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ബാങ്ക് നൽകണമെന്നും , സർക്കാർ അടിയന്തര ദുരിതാശ്വാസ ധനസഹായം അനുവദിക്കുകയും, കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും നിജാംബഷി ആവശ്യപ്പെട്ടു.
കൊല്ലം ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് എം. ഇ.ഷെജി അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ, റൂഷ.പി.കുമാർ ,നിഹാർ വേലിയിൽ, മുഹമ്മദ് കുഞ്ഞ്, മോഹനൻ പിള്ള, എം.പി. ഫൗസിയബീഗം, തുടങ്ങിയവർ പ്രസംഗിച്ചു.