പ്ലാസ്റ്റിക് മാലിന്യം ഒഴുക്കിവിടൽ പരിശോധന നടത്തി
1338813
Wednesday, September 27, 2023 11:28 PM IST
കൊല്ലം നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍, ജലസ്രോതസുകളിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് എന്നിവ കണ്ടെത്തുന്നതിനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തി. ജില്ലയില്‍ ആറ് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.
കൊല്ലം കോര്പറേഷന്, പരവൂര്‍ നഗരസഭ, പത്തനാപുരം, ഇടമുളക്കല്‍, മയ്യനാട് നെടുമ്പന എന്നീ തദ്ദേശസ്ഥാപനപരിധിയിലുള്ള 151 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി .
178 വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും 149 നിരോധിത പ്ലാസ്റ്റിക്ഉത്പന്നങ്ങളും ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത ഉത്പന്നങ്ങളും പിടിച്ചെടുത്തു. 407000 രൂപ പിഴ ചുമത്തി.
ഓടയിലേക്കും ജലസ്രോതസുകളിലേക്കും മാലിന്യം ഒഴുക്കിവിടുന്ന ഹോട്ടലുകള്‍ ഉള്‍പ്പടെ 17 സ്ഥാപനങ്ങള്‍ കണ്ടെത്തി. പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു