സ്കൂളിലെ കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു
1338810
Wednesday, September 27, 2023 11:28 PM IST
കൊട്ടാരക്കര :എം ടി എൽ പി എസ് സ്കൂളിൽ പി ടി എ യുടെ സഹായത്തോടെ സ്ഥാപിച്ച കിഡ്സ് പാർക്കിന്റെ ഉൽഘാടനം കൊടിക്കു ന്നിൽ സുരേഷ് എം പി നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ജെയിംസ് എം ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ എ.പി. ലീൻ , പിടിഎ വൈസ് പ്രസിഡന്റ് നഹാസ് ഷംസുദ്ദീൻ, വാർഡ് കൗൺസിലർ സൂസമ്മ, മർത്തോമ ഗേൾസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് എബ്രഹാം, എൽ എ സി പ്രതിനിധി പ്രൊഫ.ജേക്കബ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷബീറലി എന്നിവർ പ്രസംഗിച്ചു.