കേരളത്തിന് അഭിമാനമായി ആർദ്ര.പി. മനോജ്
1338805
Wednesday, September 27, 2023 11:19 PM IST
പുനലൂർ : കേരളത്തിന് അഭിമാനമായി ആർദ്ര.പി. മനോജ്. ജി 20 സമ്മേളനത്തിന്റെ ഇന്റർഫെയ്ത്ത് ഫോറത്തിൽ യുവജന സമാധാന ചർച്ചയുടെ ഭാഗമായി സംബന്ധിക്കാൻ കഴിഞ്ഞ പുനലൂർ കൂനംകുഴി കുന്നുവിള വീട്ടിൽ ആർദ്രയാണ് സംസ്ഥാനത്തിന് അഭിമാനമായത്.
കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദവും (ഫാത്തിമാ മാതാ നാഷണൽ കോളജ്) ബിരുദാനന്തര ബിരുദവും ( യൂണിവേഴ്സിറ്റി കോളജ്) ഇംഗ്ലീഷിൽ യുജിസി നെറ്റും നേടിയ ആർദ്ര ഇപ്പോൾ കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജിൽ അധ്യാപികയാണ്.
യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റിവ് എന്ന അന്താരാഷ്ട്ര സംഘടനയുടെ യൂത്ത് അംബാസഡറായും വൺ ബില്യൻ യൂത്ത് ഫോർ പീസ് എന്ന ആഗോള സംഘടനയുടെ സെക്രട്ടറി ജനറലായും സേവനമനുഷ്ഠിക്കുന്നു.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ടീച്ചിംഗ് നോളജ് ടെസ്റ്റും കാർമൽ ഗിരി ഗവേഷണ വിഭാഗത്തിന്റെ ലിറ്റർജി കോഴ്സും വിജയകരമായി പൂർത്തീകരിച്ച ആർദ്ര പി മനോജിന് ഈ സമ്മേളത്തിൽ സൗത്ത് ഇൻഡ്യയെ പ്രതിനിധീകരിച്ചതിലൂടെ തന്റെ ആശയങ്ങൾ പങ്കു വയ്ക്കുന്നതിനും സാധിച്ചു. മനോജ് ജോൺ ജേക്കബിന്റേയും അധ്യാപികയായ പ്രസന്നയുടെയും മകളാണ്.