ചോഴിയക്കോട് ഗവ.സ്കൂളിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
1338803
Wednesday, September 27, 2023 11:19 PM IST
കുളത്തൂപ്പുഴ: ചോഴിയക്കോട് ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു.
സ്കൂൾ എച്ച് എം സ്മിത ബി. ദാസിന്റെ അധ്യക്ഷതയിൽ വാർഡ് മെന്പർ പി. ഉദയകുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ സീനിയർ സൂപ്രണ്ട് വി. സുരേഷ്മാർ, സ്കൂൾ മാനേജർ വി. ഗോപകുമാർ, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ സ്റ്റാലിൻ, രാജേഷ് നീലാജ്ഞനം, എസ് രൻജിത്ത്, എം.ഷിജി, ആതിര വി മുകുന്ദൻ, എസ് വിനയൻ, എച്ച് ഹസൈൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.