കല്ലേൻ പൊക്കുടൻ സ്മരണ പുതുക്കി കണ്ടൽ പഠനയാത്ര
1338801
Wednesday, September 27, 2023 11:19 PM IST
കരുനാഗപ്പള്ളി: കണ്ടൽ സംരക്ഷകനായ കല്ലേൻ പൊക്കുടന്റെ സ്മരണപുതുക്കി കണ്ടൽ പഠനയാത്ര സംഘടിപ്പിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ പത്ത് വർഷക്കാലമായി പള്ളിക്കലാറിന്റെ തീരത്ത് നടത്തിവരുന്ന കണ്ടൽ വനവത്കരണത്തിന്റെ ഭാഗമായി നട്ട കണ്ടൽ ചെടികൾ സംരക്ഷിച്ചുകൊണ്ടായിരുന്നു അനുസ്മരണം. കണ്ടൽ ചെടികളും ഇതോടനുബന്ധിച്ച് നട്ടുപിടിപ്പിച്ചു.
അനുസ്മരണ പരിപാടി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ ഉദ്ഘാടനം ചെയ്തു. സംസ്കൃതി പരിസ്ഥിതി ക്ലബ് കോഡിനേറ്റർ സുധീർ ഗുരുകുലം അനുസ്മരണ പ്രഭാഷണം നടത്തി. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ ഉപസമിതി കൺവീനർ മുഹമ്മദ് സലീംഖാൻ, താലൂക്ക് ഭാരവാഹികളായ സുനിൽ സി പൂമുറ്റം, ഉജ്വല ബാല്യം പുരസ്കാര ജേതാവ് അലൻ എസ്, ഋഷി.ആർ. മിഷ എന്നിവർ നേതൃത്വം നൽകി.