അഞ്ച് ദിവസം മുമ്പ് കാണാതായ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
1338760
Wednesday, September 27, 2023 7:14 AM IST
പുനലൂർ : അഞ്ച് ദിവസം മുമ്പ് കാണാതായ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ. ഏറം ഒറ്റതെങ്ങ് വയലിറക്കത്ത് വീട്ടിൽ സജിൻഷ(21)യുടെ മൃതദേഹമാണ് ഇന്നലെ പുലർച്ചെ കരവാളൂർ പുത്തുതടം ഭാഗത്തെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ 19 മുതൽ സജിൻഷായെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് കാര്യമായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നു ബന്ധുക്കൾ ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൽ ആരോപിച്ചു. പെയിന്റിംഗ് തൊഴിലാളിയായ അബ്ദുൽ ജലാലിനെയും തൊഴിലുറപ്പ് തൊഴിലാളിയായ ഷീജ ബീവിയുടെയും മകനാണ് സജിൻഷ.