അമൃതകീർത്തി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
1338552
Wednesday, September 27, 2023 12:10 AM IST
കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്കാരത്തിന് വേദപണ്ഡിതരായ പ്രഫ.ശ്രീവരാഹം ചന്ദ്രശേഖരൻ നായർ, ആചാര്യശ്രീ രാജേഷ്, കന്നട സാഹിത്യകാരൻ ഡോ. എസ്.എൽ ഭൈരപ്പ (ദേശീയ പുരസ്കാരം), എഴുത്തുകാരനും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.കെ.എസ് രാധാകൃഷ്ണൻ എന്നിവർ അർഹരായി.
1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.മാതാ അമൃതാനന്ദമയിയുടെ 70-ാം പിറന്നാൾ ദിനമായ ഒക്ടോബർ മൂന്നിന് അമൃതപുരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
വൈദിക, ദാർശനിക സാഹിത്യത്തിനുള്ള സമഗ്രസംഭാവനകൾക്കാണ് പുരസ്കാരമെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.