കലാസന്ധ്യയും സംവാദവും സംഘടിപ്പിച്ചു
1338548
Wednesday, September 27, 2023 12:10 AM IST
ചവറ : ബി.സി ലൈബ്രറിയിൽ കലാ സന്ധ്യയും വീൽ ചെയറിൽ കഴിയുന്നവരുടെ തുല്യത ഉറപ്പു വരുത്തുന്നതിനുള്ള സംവാദവും സംഘടിപ്പിച്ചു.
വിവിധ കാരണങ്ങളാൽ വീൽ ചെയറിൽ കഴിയേണ്ടി വരുന്നവരുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനും അവർക്കായി ഒരു പൊതു ഇടം അത്യാവശ്യമാണെന്നും സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയുള്ള കാമ്പയിന്റെ ഭാഗമായി തുല്യതയ്ക്ക് വേണ്ടിയുള്ള കാൽവയ്പ് എന്ന പരിപാടി ബി സി ലൈബ്രറിയിൽ സംഘടിപ്പിച്ചു.
യുത്ത് ഐക്കൺ അവാർഡ് ജേതാവ് പി എസ് കൃഷ്ണകുമാർ, ഡോ. അരുൺ ശിവദാസ്, അൽ അമീൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ബി സി ലൈബ്രറിയിലെ പി എസ് സി പഠിതാക്കൾ നേതൃത്വം നൽകിയ "അറിവാണ് ലഹരി 'എന്ന പരിപാടിയിൽ പൊതുജനത്തിന് വേണ്ടിയുള്ള പൊതുവിജഞാന ചോദ്യ-ഉത്തര പരിപാടിയും നടന്നു.
ലൈബ്രറിയിൽ നടന്ന കലാ സന്ധ്യയിൽ കുട്ടികളുടെ കലാപരിപാടികൾ, ആദരുവുകൾ എന്നിവയും സംഘടിപ്പിച്ചു. ലൈബ്രറി ഭാരവാഹികളായ സി എ ശരത് ചന്ദ്രൻ, ജയകുമാർ, ചന്ദ്രപ്രകാശ്, പ്രമോദ് കുമാർ, അജയകുമാർ, അശ്വതി, എഫ്.ജോർജ്, അഭിലാഷ് ചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.