എൻഎസ്എസ് കരയോഗം കുടുംബ സംഗമം നടത്തി
1338290
Monday, September 25, 2023 10:59 PM IST
ചാത്തന്നൂർ : നടയ്ക്കൽ മേൽ ഭാഗം എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്യ്തു.
കരയോഗ ട്രഷറർ ആർ.രാകേഷ് അധ്യക്ഷത വഹിച്ചു. കരയോഗ സെക്രട്ടറി വിഷ്ണുകുറുപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് മുതിർന്ന കരയോഗ അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി അരവിന്ദാക്ഷൻ പിള്ള പച്ചക്കറി കിറ്റ് വിതരണം ചെയ്തു. യൂണിയൻ ഭരണസമിതി അംഗം എസ്. ആർ. മുരളീധരകുറുപ്പ് മുതിർന്ന കരയോഗ അംഗങ്ങളെ ആദരിച്ചു.
വിദ്യാർഥികൾക്കുള്ള പഠനോപകരണവിതരണം യൂണിയൻ ഇൻസ്പെക്ടർ എസ്. ശ്രീജിത്ത് നിർവഹിച്ചു.
യൂണിയൻ വനിതാ സമാജം ട്രഷറർ ജലജകുമാരി, എംഎസ് എസ് എസ് മേഖല കോർഡിനേറ്റർ അംബിക മൗലിധരൻ, കരയോഗ ജോയിന്റ് സെക്രട്ടറി മോഹനൻ പിള്ള, ഇലക്ട്രോൾ മെമ്പർ എം .സനകൻ, ഭരണസമിതി അംഗം ഡി. അനീഷ്, വനിതാ സമാജം ഭാരവാഹികളായ ഷീലമധു, മീരദാസ്, ബാല സമാജം ഭാരവാഹികളായ നവമി രാജേഷ്, ആരോമൽ, ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രം പ്രസിഡന്റ് പുരുഷോത്തമകുറുപ്പ്, കല്ലുവാതുക്കൽ അജയകുമാർ, ജെ. രതീഷ് എന്നിവർ പ്രസംഗിച്ചു.
കരയോഗം ഭാരവാഹികളായി അജയകുമാർ (പ്രസിഡന്റ്) പി.പുരുഷോത്തമകുറുപ്പ് (വൈസ് പ്രസി.)കമ്മിറ്റി അംഗമായി പി മനേഷ് എന്നിവരെ തെരഞ്ഞെടുത്തു.