സിബിഎസ്ഇ വേണാട് കലോത്സവം ഇന്നുമുതൽ
1338289
Monday, September 25, 2023 10:59 PM IST
കൊല്ലം : ജില്ലയിലെ നാല്പതോളം സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ വേണാട് സഹോദയ കോംപ്ലക്സ് പതിനഞ്ചാമത് കലോത്സവം (വേണാട് ഫെസ്റ്റ് 2023) 26, 29, 30 തീയതികളിൽ കൂടിക്കോട് ഗുരുദേവ സെൻട്രൽ സ്കൂൾ, നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം എന്നിവിടങ്ങളിലായി നടക്കും. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പ്രതസമ്മേളനത്തിൽ അറിയിച്ചു.
അഞ്ച് കാറ്റഗറികളിലായി മൂവായിരത്തോളം കലാപ്രതിഭകൾ മൽസരങ്ങളിൽ മാറ്റുരയ്ക്കും.
ഇന്ന് രാവിലെ ഒമ്പതിന് ഓഫ് സ്റ്റേജ് ഇനങ്ങളുമായി കൂടിക്കോട് ഗുരുദേവ സെൻട്രൽ സ്കൂളിൽ കലോത്സവത്തിന് തുടക്കം കുറിക്കും. കലാതിലകം ഡോ. പത്മിനി കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം നിർവഹിക്കും.
പ്രസിഡന്റ് ഡോ. കെ. കെ. ഷാജഹാൻ അധ്യക്ഷത വഹിക്കും. സ്കൂൾ ചെയർമാൻ സുന്ദരൻ, രക്ഷാധികാരി ഡോ. വി കെ ജയകുമാർ, ജന.സെക്രട്ടറി ഹരി കെ, ട്രഷറർ രശ്മി എന്നിവർ പങ്കെടുക്കും