ലത്തീൻ കത്തോലിക്ക വനിതസംഘടന സെമിനാർ നടത്തി
1338023
Sunday, September 24, 2023 11:25 PM IST
കൊല്ലം കേരള ലത്തീൻ കത്തോലിക്കാ വനിത സംഘടന കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാർ ഫാത്തിമ മാതാ നാഷണൽ കോളജ് പ്രിൻസിപ്പാൾ ഡോ. സിന്ധ്യ മൈക്കിൾ ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീ സമൂഹത്തിന്റെ ശക്തിയാണ്. വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ മേഖലകളിലും സാമൂഹിക സാംസ്കാരിക പരമ്പരാഗത മേഖലകളിലും സ്ത്രീത്വം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണെന്നും സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ.സിന്ധ്യ മൈക്കിൾ പറഞ്ഞു.
കേരളത്തിൽ കത്തോലിക്ക വനിതാ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് വത്സല ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ജോളി എബ്രഹാം, ഷാർലറ്റ് ഡിക്സൺ, സുനിതാ തങ്കച്ചൻ, ജലജ സേവിയർ, അജിതാ രാജു, പ്രീത ജോസ് എന്നിവർ പ്രസംഗിച്ചു.