ചവറ : കോവിൽത്തോട്ടം പ്രവാസി അസോസിയേഷന്റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു .
എസ്എസ്എൽസി ക്കും പ്ലസ് ടു വിനും ഫുൾ എ പ്ലസ് കിട്ടിയ 13 വിദ്യാർഥികൾക്കു കാഷ് പ്രൈസും മൊമെന്റോയും നൽകി. അസോസിയേഷൻ അംഗമായിരുന്ന ബേയിസിൽ സെബാസ്റ്റ്യന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ എഡ്യൂക്കേഷണൽ എൻഡോവ്മെന്റിന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നുംബിഎസ് സി കംപ്യൂട്ടർ സയൻസിൽ സെക്കൻഡ് റാങ്ക് നേടിയ ജെ. ബ്ലസി അർഹയായി.
എം കോം പരീക്ഷയിൽ ഉന്നത വിജയം നേടിയ വിജി മേരിയെ ചടങ്ങിൽ ആദരിച്ചു.ഇടവക വികാരി ഫാ.മിൽട്ടൺ ജോർജ് അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ രക്ഷാധികാരി യോഹന്നാൻ ആന്റണി അധ്യക്ഷനായി . ഫാ.പ്രേം ഹെൻട്രി അനു ഗ്രഹ പ്രഭാഷണം നടത്തി. ലൂർദ് മാതാ കോൺവെന്റസുപ്പീരിയർ സിസ്റ്റർ ജെസ്വീന മേരി, അജപാലന സമിതി സെക്രട്ടറി റോബർട്ട് വാലന്റൈൻ, ഭാരവാഹികളായ ടൈറ്റസ് സ്റ്റീഫൻ, ടെറൻസ് ബെൻ , ഇമ്മാനുവൽ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.