കൊല്ലം സഹോദയ മലയാളം ഭാഷോത്സവം: അഞ്ചല്‍ സെന്റ് ജോണ്‍സ് ഓവറോള്‍ ചാമ്പ്യൻ
1337865
Saturday, September 23, 2023 11:47 PM IST
കൊല്ലം :സഹോദയ മലയാളം ഭാഷോത്സവത്തില്‍ 192 പോയിന്റ് നേടി ആതിഥേയരായ അഞ്ചല്‍ സെന്റ്ജോണ്‍സ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്ന്മാരായി. 154 പോയിന്റുമായി തിരുവനന്തപുരം സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയ രണ്ടാം സ്ഥാനവും 141 പോയിന്റ്നേടി ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
അഞ്ചല്‍ സെന്റ് ജോണ്‍സ് കാറ്റഗറി രണ്ട്, നാല് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, കാറ്റഗറി ഒന്നില്‍ രണ്ടാം സ്ഥാനവും നേടി. സര്‍വോദയ വിദ്യാലയ കാറ്റഗറി ഒന്നില്‍ ഒന്നാം സ്ഥാനവും, കാറ്റഗറി നാലില്‍ രണ്ടാം സ്ഥാനവും നേടി. ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂള്‍ കാറ്റഗറി മൂന്നില്‍ ഒന്നാം സ്ഥാനവും, കാറ്റഗറി രണ്ടിലും, നാലിലും മൂന്നാം സ്ഥാനവും നേടി. കരിക്കം ഇന്റര്‍നാഷണല്‍ സ്കൂള്‍ കാറ്റഗറി മൂന്നില്‍ രണ്ടാം സ്ഥാനം നേടി.
കായംകുളം ഗായത്രി സെന്‍ട്രല്‍ സ്കൂള്‍ കാറ്റഗറി രണ്ടില്‍ രണ്ടാം സ്ഥാനം നേടി. ഏഴംകുളം കാര്‍മല്‍ഗിരി സെന്‍ട്രല്‍ സ്കൂള്‍ കാറ്റഗറി ഒന്നില്‍ മൂന്നാം സ്ഥാനം നേടി. ആറ് വേദികളിലായി 22 ഇനങ്ങളില്‍ നടന്ന മത്സരത്തില്‍ സഹോദയായിലെ 25 സ്കൂളുകളില്‍ നിന്നും ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു. രാവിലെ കസാഖിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഡോ. ജോര്ജ്പനന്തുണ്ടില് ഭാഷോത്സവം ഉദ്ഘാടനം ചെയ്തു.
സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യു അധ്യക്ഷതവഹിച്ച യോഗത്തില്‍ സഹോദയ ഭാരവാഹികളായ ഫാ. വിന്‍സെന്റ് കാരിക്കല്‍, ഫാ. എബ്രഹാം തലോത്തില്‍, ബോണിഫഷ്യ വിന്‍സെന്റ് ,കെ.എം. മാത്യു, ഡോ. എബ്രഹാം കരിക്കം, മേരിപോത്തന്, ഷിബു സക്കറിയ, ഫാ. ജിഷോ തോമസ്, ജയശ്രീ മോഹന്‍, എന്നിവര്‍ പ്രസംഗിച്ചു.