കൊല്ലം: ഇടതു മുന്നണിയുടെ അഴിമതി ഭരണത്തിനെതിരെ കൂടുതൽ രൂക്ഷമായ പ്രക്ഷോഭത്തിന് യു ഡി എഫ് ഒരുങ്ങുകയാണെന്ന് യു ഡി എഫ് സംസ്്ഥാന കൺവീനർ എം. എം. ഹസൻ അഭിപ്രായപ്പെട്ടു.
ഇതിന്റെ ഭാഗമായി ഒക്ടോബർ 10 മുതൽ 15 വരെ പഞ്ചായത്ത്, മുൻസിപ്പൽ പ്രദേശങ്ങളിൽ യു ഡി എഫ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തും.
ഒക്ടോബർ 18ന് അൻപതിനായിരം പ്രവർത്തകരെ പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കും.
ഡി സി സി ഓഫീസിൽ ചേർന്ന യു ഡി എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഎം.എം.ഹസൻ.
ഉമ്മൻചാണ്ടിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിന് ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകിയ ഗണേഷ് കുമാർ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പത്തനാപുരം നിയോജകമണ്ഡലത്തിൽ പഞ്ചായത്ത്തലത്തിൽ പ്രക്ഷോഭം തുടങ്ങാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ യു ഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ അധ്യക്ഷത വഹിച്ചു.
ഡി സി സി പ്രസിഡൻ് പി. രാജേന്ദ്രപ്രസാദ്, ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, ജി. രാജേന്ദ്രപ്രസാദ്, കുളക്കടരാജു,എ.ഷാനവാസ്ഖാൻ,എം.എം.നസീർ, കെ. എസ്. വേണുഗോപാൽ, നൗഷാദ് യൂനുസ്, വാക്കനാട് രാധാകൃഷ്ണൻ, പ്രകാശ് മൈനാഗപ്പള്ളി, സജീവ് സോമരാജൻ, സലീം ബംഗ്ലാവിൽ, ഡി. എസ്. മോഹൻകുമാർ, ജോസഫ് മാത്യു, ഇടവനശേരി സുരേന്ദ്രൻ, ബേബിസൺ, സുൽഫിക്കർ സലാം, എഴുകോൺ നാരായണൻ, ജി. രാധാമോഹൻ, ചിരട്ടക്കോണം സുരേഷ്, കല്ലട ഫ്രാൻസിസ്, ബേബി പടിഞ്ഞാറ്റിൻകര, ഗോകുലം അനിൽ, ചിതറ മുരളി, തൊടിയൂർ രാമചന്ദ്രൻ, നെടുങ്ങോലംരഘു, എന്നിവർ പ്രസംഗിച്ചു.