കൊട്ടാരക്കര നഗരസഭ വകയായി സർക്കാർ സ്കൂളുകളിൽ പ്രഭാത ഭക്ഷണം
1336582
Monday, September 18, 2023 11:46 PM IST
കൊട്ടാരക്കര: നഗരസഭ കൊട്ടാരക്കരയിലെ സർക്കാർ സ്കുളിൽ കുട്ടികൾക്കായി നടപ്പാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതിക്കു തുടക്കമായി.
എൽപി സ്കൂൾ വിദ്യാർഥികൾക്കാണ് ഭക്ഷണം നൽകുന്നത്. ഇതിന്റെ ഉദ്ഘാടനം ഇന്നലെ ടൗൺ യുപിഎസിൽ നഗരസഭാ ചെയർമാൻ എസ്.ആർ രമേശ് നിർവഹിച്ചു.
വൈസ് ചെയർമാൻ വനജ രാജീവ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണമേനോൻ, കണ്ണാട്ട് രവി, ഫൈസൽ ബഷീർ, അരുൺ കാടാം കുളം, പ്രഥമാധ്യാപിക അനില, മുനിസിപ്പൽ സെക്രട്ടറി പ്രദീപ് കുമാർ, പിടിഎ പ്രസിഡന്റ് അനീഷ്, വൈസ് പ്രസിഡന്റ് സജീ ചേരൂർ, എസ്എംസി വൈസ് ചെയർമാൻ ഗോപകുമാർ, നീലേശ്വരം ഗോപാലകൃഷ്ണൻ, അനൂപ് അന്നൂർ, റെനി വർഗീസ്, അനിത എന്നിവർ പങ്കെടുത്തു.