രാജ്യാന്തര സമുദ്രതീര ശുചീകരണദിനം ആചരിച്ചു; വെള്ളനാത്തുരുത്ത് തീരം ശുചീകരിച്ച് യുവജനങ്ങൾ
1336352
Sunday, September 17, 2023 11:42 PM IST
കരുനാഗപ്പള്ളി : രാജ്യാന്തര സമുദ്രതീര ശുചീകരണദിനത്തോടാനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്കൃതി പരിസ്ഥിതി ക്ലബ്, സബർമതി ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തോടെ വെള്ളനാത്തുരുത്ത് ബീച്ചിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ബോധവൽക്കരണപരിപാടി സംഘടിപ്പിക്കുകയും ചെയ്തു.
ദിനാചരണ പരിപാടി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്തു. സംസ്കൃതി പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ സുധീർഗുരുകുലം അധ്യക്ഷത വഹിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ താലൂക്ക് കൺവീനർ റാഫി പോച്ചയിൽ, സബർമതി ഗ്രന്ഥശാല ഭാരവാഹികളായ മുഹമ്മദ് സലിംഖാൻ, സുൽത്താൻ അനുജിത്ത്, സുനിൽ പൂമുറ്റം, നിവ, ആദിൽ നിസാർ, സിനു പ്രഭാകർ, സുമി സുൽത്താൻ എന്നിവർ നേതൃത്വം നൽകി.