പുനലൂർ: നഗരസഭയുടെ തൊളിക്കോട്ടുള്ള ശ്മശാനം നവീകരണത്തിന് ശേഷം ജനങ്ങൾക്കായി തുറന്നു കൊടുത്തു. കഴിഞ്ഞ നാലു മാസത്തെ അറ്റകുറ്റപ്പണികൾക്കു ശേഷമാണ് തുറന്നു കൊടുത്തത്. എട്ടുലക്ഷം രൂപ മുടക്കിയാണ് പണികൾ പൂർത്തീകരിച്ചത്.
നഗരസഭാ ചെയർപേഴ്സൺ ബി.സുജാതയാണ് ശ്മശാനം തുറന്നു കൊടുത്തത്. വൈസ് ചെയർമാൻ ഡി.ദിനേശൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.