ലഹരി പരിശോധന: റൂറലിൽ 98 പേർ അറസ്റ്റിൽ
1301765
Sunday, June 11, 2023 3:23 AM IST
കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയിലെ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തിനിയുടെ നിർദേശ പ്രകാരം കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി എം.എൽ.സുനിൽ നേതൃത്വത്തിൽ നടത്തിയ സ്പെഷൽ ഡ്രൈവിൽ സ്കൂൾ പരിസരത്ത് നിന്നും നിരോധിത പുകയില ഉൽപനങ്ങൾ കച്ചവടം ചെയ്തതിന് 98 പേരെ അറസ്റ്റുചെയ്യുകയും 97 കേസുകൾ രജിസ്റ്റർ ചെയ്യുകയുമുണ്ടായി.
കഞ്ചാവ് ഉപയോഗിച്ചതിന് 15 കേസുകളിലായി 20 പേരെയും, കഞ്ചാവ് വില്പനയ്ക്കയായി സൂക്ഷിച്ചതിന് 7 കേസുകളിലായി ഏഴു പേരെ അറസ്സ് ചെയുകയും ചെയ്തു. 137.46 ഗ്രാം കഞ്ചാവ് വിവിധയിടങ്ങളിൽ നിന്നു പിടിച്ചെടുത്തു. എം ഡി എം എ വില്പന നടത്തിയ നാലുപേരും അറസ്റ്റിലായി. 3.40 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ഡിവൈഎസ്പി മാരും ഐഎസ്എച്ച്ഒ മാരും ഉൾപ്പെട്ട സ്പെഷൽ ടീമാണ് റെയ്ഡിൽ പങ്കെടുത്തത്.