പാരിപ്പള്ളി :ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്കി. അങ്കമാലിയിൽ 15, 16, 17 തീയതികളിൽ നടക്കുന്ന ഫോട്ടോ ഫെസ്റ്റ് പരിപാടിയുടെ ഭാഗമായാണ് വാഹന പ്രചരണ ജാഥ . ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ നിന്നും ആരംഭിച്ച പര്യടനം വ്യാപാരി വ്യവസായി ഏകോപന സമിതി പാരിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് രാജൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനിൽ വേളമാനൂർ അധ്യക്ഷത വഹിച്ചു.
പരവൂരിൽ നടന്ന സ്വീകരണ യോഗം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. സഫീർ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ജോയ് ഉമ്മന്നൂരിനെ സെക്രട്ടറി ടി.എസ്. ലൗലി സ്വീകരിച്ചു. എ.കെ.പി.എ സംസ്ഥാന കമ്മിറ്റി അംഗം വിൽസൺ ആന്റണി , ജില്ലാ ട്രഷറർ അരുൺ പനയ്ക്കൽ, ജില്ലാ ക്ഷേമനിധി കോർഡിനേറ്റർ ജിജോ പരവൂർ,മേഖല സെക്രട്ടറി ദേവലാൽ, വൈസ് പ്രസിഡന്റ് ശ്രീകുമാർ, മേഖല ട്രഷറർ അരുൺ ഗണപതി,പരവൂർ യൂണിറ്റ് പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി ഉദയൻ തപസ്യ , പാരിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ബിജു കൈരളി , സെക്രട്ടറി വിജയകുമാർ ഉണ്ണിത്താൻ, മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ രാജീവ്, എക്സിക്യൂട്ടീവ് അംഗം രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.