ജില്ലാ ആശുപത്രിയില്‍ ത്രോബോലൈസിസ് ചികിത്സ പുനരാരംഭിച്ചു
1301750
Sunday, June 11, 2023 3:17 AM IST
കൊല്ലം: ജില്ലാ ആശുപത്രിയില്‍ പക്ഷാഘാതമായി വരുന്ന രോഗികള്‍ക്കുള്ള ത്രോബോലൈസിസ് ചികിത്സ പുനരാരംഭിച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നാലര മണിക്കൂറിനുള്ളില്‍ എത്തിയാല്‍ ചികിത്സ തുടങ്ങാനും പക്ഷാഘാതം ഒഴിവാക്കാനും സാധിക്കും. ആശുപത്രി മള്‍ട്ടി ഡിസിപ്ലിനറി ഐ സി യു വിന്റെ ഒരു ഭാഗം ഇതിനായി പ്രത്യേകം സജ്ജീകരിച്ചു. കൂടാതെ എസ് ഐ ആര് എ എസ് പരിശീലനം കഴിഞ്ഞ വിദഗ്ധരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ന്യൂറോ ഒ പി പ്രവര്‍ത്തിക്കുന്നത്. ജില്ലാ ആശുപത്രി ന്യൂറോളജി വിഭാഗം ഡോ. ജാലിസയാണ് നേതൃത്വം നല്‍കുന്നത്.