വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നു: മന്ത്രി കെ. ചിഞ്ചുറാണി
1301410
Friday, June 9, 2023 11:07 PM IST
അഞ്ചല്‍ : എണ്ണമറ്റതും നൂതനവുമായ വികസന പദ്ധതികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നുവെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വീടും ഭൂമിയും ഇല്ലാത്ത മുഴുവന്‍ ആളുകള്‍ക്കും ഘട്ടം ഘട്ടമായി നല്‍കുക, പട്ടയം നല്‍കുക തുടങ്ങിയവയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി അലയമണ്ണില്‍ പറഞ്ഞു.
അലയമണ്‍ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയുടെ പതിനൊന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 100 വീടുകളുടെ താക്കോല്‍ ദാനവും, ലൈഫ് 20 : 20 യില്‍ നിന്നുള്ള 70 ഗുണഭോക്താക്കള്‍ക്കുള്ള ചെക്കുകളുടെ കൈമാറ്റവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജി പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം സി അംബികകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം മനീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം മുരളി, ഗീതാകുമാരി, മിനി ദാനിയേല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.