ഉമ്മന്നൂരിൽ ഹരിത കർമസേനയ്ക്ക് പുതിയ വാഹനം
1301409
Friday, June 9, 2023 11:07 PM IST
കൊട്ടാരക്കര:ഉമ്മന്നൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിപുലപെടുത്തുന്നതിന്റെ ഭാഗമായി പുതിയ പിക്ക് അപ്പ് വാഹനം വാങ്ങി.പഞ്ചായത്ത് ഫണ്ടിൽ വാങ്ങിയ വാഹനം തിരുവനതപുരത്ത് വച്ചു ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ ഏറ്റുവാങ്ങി.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക ദേവി,പഞ്ചായത്ത് അംഗങ്ങളായ തേവന്നൂർ ഹരികുമാർ,,അനീഷ് മംഗലത്ത്,ജി ജോയ് വർഗീസ്, അസിസ്റ്റന്റ് ്സെക്രട്ടറി സുജാത നെപ്പോളിയൻ,അജികുമാർ എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചായത്തിൽ ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വളരെ ദൂരം നടന്നാണ് ശേഖരണ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. സ്വന്തമായി വാഹനം കൂടി വാങ്ങിയതോടെ വലിയ ആശ്വാസത്തിലാണ് ഹരിത കർമ്മ സേനാ അംഗങ്ങൾ .