നിയോഗ് - 2023 മിനി തൊഴില്‍ മേള നാളെ
1301158
Thursday, June 8, 2023 11:25 PM IST
കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യില്‍ നടത്തുന്ന ‘ നിയോഗ് - 2023 ' മിനി തൊഴില്‍ മേള നാളെ രാവിലെ ഒമ്പതിന് എന്‍ കെ പ്രേമചന്ദ്രന് എം പി ഉദ്ഘാടനം ചെയ്യും .
15 ല്‍ അധികം സ്വകാര്യ സ്ഥാപനങ്ങളിലായി 600 ഒഴിവുകളാണുള്ളത്. ബാങ്കിങ്, ഫിനാന്‍സ്, അക്കൗണ്ട്സ്, സെയില്‍സ്, മാര്‍ക്കറ്റിങ്, അഡ്മിനിസ്ട്രേഷന്,എച്ച് ആര്, ഐ ടി, എഡ്യുക്കേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍. ഓട്ടോമോബൈല്‍സ്, മെക്കാനിക്, ഓട്ടോമൊബൈല്‍ ഇലക്ട്രീഷ്യന് (ഐടിഐ), ഓട്ടോമൊബൈല്‍ ടെക്നീഷ്യന് (ഐടിഐ) എന്നീ വിഭാഗങ്ങളിലുളള തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും.
പ്ലസ് ടു, ഐടിഐ അല്ലെങ്കില്‍ അതില്‍ കൂടുതലോ യോഗ്യതയുളള 35 വയസ്സിനകം പ്രായമുളളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ എംപ്ലോയബിലിറ്റി സെന്റര്‍, കൊല്ലം എന്ന ഫേസ്ബുക്ക് പേജില്‍ നല്കിയിട്ടുളള എൻസിഎസ് പോർട്ടൽ ക്യൂആർ കോഡ് ഉപയോഗിക്കാം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ട്. വിവരങ്ങള്‍ അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ലഭിക്കും. ഫോണ്‍: 8281359930, 0474 2746789.