കെടിഎംഎഫ് ബാലപ്രതിഭ പുരസ്കാരം അഖിലാഷാജിക്ക് സമ്മാനിച്ചു
1301151
Thursday, June 8, 2023 11:25 PM IST
കൊട്ടാരക്കര: കേരള ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച ബാലപ്രതിഭക്കുള്ള പുരസ്കാരം സദാനന്ദപുരം ഗവ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി അഖില ഷാജിക്ക് .
ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ മുൻ വനിത കമ്മീഷൻ അംഗം ഷാഹിദാ കമാൽ പുരസ്കാരം സമ്മാനിച്ചു. കെഡിഎംഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അംബിക പൂജപ്പുര അധ്യക്ഷത വഹിച്ചു.
പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, കരകൗശല നിർമാണ ബോർഡ് ചെയർമാൻ പി. രാമഭദ്രൻ, പി.എസ്.നിഷ, എസ്. പ്രഹ്ലാതൻ ഐസക്, വർഗീസ് റഹിംകുട്ടി, ഐവർകാല ദിലീപ് എന്നിവർ പ്രസംഗിച്ചു.
കാർഷിക രംഗത്തെ മികവാർന്ന പ്രവർത്തനത്തിന് നേരത്തെയും മികച്ച ബാലകർഷകപുരസ്കാരം അഖിലയയ്ക്ക് ലഭിച്ചിട്ടുണ്ട്.