പ്ല​സ് ടു ​ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും
Thursday, June 8, 2023 11:21 PM IST
കു​ണ്ട​റ: ​ക​ഴി​ഞ്ഞ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക് 2000 രൂ​പ വീ​തം ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ന​ൽ​കും. ക​ല്ല​ട മേ​ഖ​ല​യി​ലെ വി​ര​മി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ദ് ​കോ​സ് ആ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.
കി​ഴ​ക്കേ​ക​ല്ല​ട, മ​ൺ​ട്രോ​തു​രു​ത്ത്, പ​ടി​ഞ്ഞാ​റേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ മൂ​ന്നു കു​ട്ടി​ക​ളെ​യാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്.
ക്ല​ബ് നി​ല​വി​ൽ വ​ന്ന 2022 ലാ​ണ് ആ​ദ്യ​മാ​യി അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. ഏ​റ്റ​വും കൂ​ടി​യ മാ​ർ​ക്ക് നേ​ടി​യ കു​ട്ടി​ക​ൾ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റെ​യോ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റേ​യോ കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ പ​ക​ർ​പ്പും പാ​സ്പോ​ർ​ട്ട് സൈ​സ് ക​ള​ർ ഫോ​ട്ടോ​യും ജൂ​ൺ 25 ന​കം മ​ൺ​ട്രോ​ത്തു​രു​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള ലെ​ഗൂ​ണ്‍​സ് റി​സോ​ർ​ട്ട് അ​ന​ക്സി​ൽ ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി എ​ൻ അം​ബു​ജാ​ക്ഷ പ​ണി​ക്ക​ർ അ​റി​യി​ച്ചു