ജില്ലയിലെ നാടോടി പട്ടിക വർഗക്കാർക്ക് ഉടൻ ഭൂമി ലഭ്യമാക്കും: മന്ത്രി കെ. രാധാകൃഷ്ണൻ
1301140
Thursday, June 8, 2023 11:21 PM IST
കൊല്ലം: മലപണ്ടാരങ്ങൾ ഉൾപ്പെടെയുള്ള ജില്ലയിലെ നൊമാഡിക് ട്രെെബ് (നാടോടി പട്ടിക വർഗം) ൾക്ക് ഉടൻ ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. അച്ചൻകോവിലിൽ പട്ടിക വർഗ വികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പട്ടിക വർഗ വികസന വകുപ്പ് നേരിട്ട് തന്നെ നൊമാഡിക് വിഭാഗക്കാർക്ക് വീട് വച്ചു നൽകും. ഇതിനായി അക്രഡിറ്റഡ് എൻജിനിയർമാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കേവല ആനുകൂല്യ വിതരണമല്ല മറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മാത്രമേ പട്ടികവിഭാഗ ശാക്തീകരണം സാധ്യമാകൂ. ഉന്നത വിദ്യാഭ്യാസ രംഗത്ത് കടന്നെത്തുന്ന പട്ടിക വിഭാഗ വിദ്യാർഥികളെ സഹായിക്കുന്നതിനായിഈ വർഷം മൂന്ന് പോസ്റ്റ് മെട്രിക്ക് ഹോസ്റ്റൽ ആരംഭിക്കും.
15 നകം ലംസംഗ്രാന്റ് വിതരണം പൂർത്തിയാക്കും. ഇതിനായി ആറ് കോടി രൂപ അനുവദിച്ചു കഴിഞ്ഞു. കൂടാതെ കുടിശിക ഇനത്തിൽ വിതരണം ചെയ്യാനായി 136 കോടി രൂപയും നൽകുമെന്നും മന്ത്രി പറഞ്ഞു.
പി. എസ്. സുപാൽ എംഎല് എ അധ്യക്ഷത വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി 78 ലക്ഷം ത് രൂപ ചെലവില്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് മുഖേനയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 100 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്ന് നിലകളിലായാണ് കെട്ടിടം. താഴത്തെ നിലയില്‍ റിക്രിയേഷന്‍ റൂം, അടുക്കള, സ്റ്റാഫ് റൂം, വര്‍ക്ക് ഏരിയ, ഡൈനിംഗ് ഹാള്‍, സന്ദര്‍ശനം മുറി എന്നിവയും ഒന്നാമത്തെ നിലയില്‍ ഡോര്‍മെറ്ററി, വായനശാല, പഠനമുറി രണ്ടാമത്തെ നിലയില്‍ ഡോര്‍മെറ്ററി മാത്രമായും സജ്ജമാക്കിയിട്ടുണ്ട്.
എന്‍ കെ പ്രേമചന്ദ്രന് എം പി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി ആര് മേഘശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീമ സന്തോഷ്, സാനു ധര്‍മരാജ്, ജില്ലാ പട്ടിക വർഗ വികസന ഓഫീസർ വിധുമോൾ എസ് , ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.