കേരള ഖരമാലിന്യ സംസ്ക്കരണ പദ്ധതി ഓഫിസ് തുറന്നു
1300899
Wednesday, June 7, 2023 11:45 PM IST
കൊല്ലം: കേരള ഖരമാലിന്യ സംസ്ക്കരണ പദ്ധതി (കെ എസ് ഡബ്ല്യൂ എം പി) യുടെ ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം പോളയത്തോട് കോര്പറേഷന് ഷോപ്പിങ് കോംപ്ലക്സ് രണ്ടാം നിലയില്‍ സബ് കളക്ടറും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ മുകുന്ദ് ഠാക്കൂര്‍ നിര്‍വഹിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ മികച്ച് നില്ക്കുന്ന കേരളം ഖരമാലിന്യ സംസ്കരണത്തില്‍ കൂടി മുന്നിലെത്തുന്നതിന് പദ്ധതി ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂച്ചെടികളും സബ് കളക്ടര്‍ക്ക് കൈമാറി.
നഗരസഭകളിലെ ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍, എ ഐ ഐ ബി വേള്‍ഡ് ബാങ്ക് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി. ശാസ്ത്രീയ ഖരമാലിന്യ സംസ്കരണത്തിലൂടെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.
ഡെപ്യൂട്ടി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ ആര് ഷബിന, ഫിനാന്‍സ് എക്സ്പേര്‍ട്ട് തോമസ് പണിക്കര്‍, സോഷ്യല്‍ എക്സ്പേര്‍ട്ട് രാജേഷ് പൈ, മോണിറ്ററിംഗ് എക്സ്പെര്‍ട്ട് സനല്‍ കുമാര്‍, എണ്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ ചിത്ര, നിര്‍മിതി എക്സിക്യൂട്ടീവ് സെക്രട്ടറി ആന്‍ഡ് പ്രോജക്ട് മാനേജര്‍ ഗീതാ പിള്ള, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര് രോഹിത്, പിഎംസി എന്‍ജിനീയര്‍ സായി, നഗരസഭാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.