പോലീസ് ജീപ്പിലിടിച്ച കെ എസ് ആർ ടി സി ബസ് നിർത്താതെ പോയി: പിന്തുടർന്ന് പിടികൂടി
1300886
Wednesday, June 7, 2023 11:18 PM IST
കൊട്ടാരക്കര: റോഡരികിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിൽ ഇടിച്ച കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ് നിർത്താതെ പോയി. പിന്തുടർന്ന പോലീസ് ബസ് പിടികൂടി.
പുലമൺ ജംഗ്ഷനു സമീപം നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന്റെ പിൻവശത്ത് കോഴിക്കോടിനു പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് ഇടിച്ചത്. ജീപ്പിന് കേടുപാടുകൾ സംഭവിച്ചിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു. ഇതേ ജീപ്പിൽ പിന്തുടർന്ന പോലീസ് എം സി റോഡിൽ മൈലം കുന്നക്കരയിൽ വെച്ച് ബസ് പിടികൂടി.
മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥരെത്തി പോലീസ് ജീപ്പ് പരിശോധിച്ച് നടപടി സ്വീകരിച്ചു. കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ കേസെടുക്കാനാണ് പോലീസ് തീരുമാനം. സംഭവത്തെ തുടർന്ന് വലഞ്ഞ ദീർഘദൂര യാത്രക്കാരെ മറ്റ് കെ എസ് ആർ ടി സി ബസുകളിൽ കയറ്റി വിട്ടു.