സെന്റ് വിൻസെന്റ്സ് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
1300611
Tuesday, June 6, 2023 10:53 PM IST
കുണ്ടറ: കേരളപുരം സെന്റ് വിൻസെന്റ്സ് സ്കൂളിൽ പരിസ്ഥിതി ദിനാചരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ഡേവിസ് കാച്ചപ്പള്ളി വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചു കൊണ്ടുള്ള കലാപരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. തുടർന്ന് വിദ്യാർഥികൾക്കായി പരിസ്ഥിതി ക്വിസ്, ചിത്രരചന മത്സരങ്ങൾ എന്നിവ നടത്തി.
ഫാത്തിമ മാതാ നാഷണൽ കോളജിൽ
പാരിസ്ഥിതിക സർഗസംഗമം നടത്തി
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് പാരിസ്ഥിതിക സർഗസംഗമം നടത്തി. കോളേജ് അങ്കണത്തിൽ ഉള്ള പച്ചമരത്തണലിൽ നടത്തിയ സാഹിത്യ സംഗമം എഴുത്തുകാരനും പ്രസാധകനുമായ വി.ടി. കുരീപ്പുഴ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളും അധ്യാപകരും പൂർവവിദ്യാർഥികളും പരിസ്ഥിതിക്കവിതകളുടെയും കഥകളുടെയും അവതരണം നടത്തി. കോളേജ് മാനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ മൈക്കിൾ എന്നിവർ സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ഡോ.ഷെല്ലി എം. ആർ, വകുപ്പ് മേധാവി ഡോ.പെട്രീഷ്യ ജോൺ, ആലീസ് ഡൊമിനിക്, ഡോ. എസ് വി സുധീഷ് സാം എന്നിവർ പ്രസംഗിച്ചു.