മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി
1300610
Tuesday, June 6, 2023 10:53 PM IST
പത്തനാപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സുസ്ഥിരമായ ഭക്ഷ്യവ്യവസ്ഥ എന്ന ലക്ഷ്യം മുൻനിർത്തി വിഭാവനം ചെയ്ത മാമ്പഴക്കാലം പദ്ധതിക്ക് ഇടത്തറ മുഹമ്മദ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.
വേനൽ അവധിക്കാലത്ത് എൻഎസ്എസ് വോളണ്ടിയേഴ്സ് തയാറാക്കിയ മാവിൻ തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിച്ചു പിടിഎ പ്രസിഡന്റ് നിസാർ പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ജോസഫ് ജോർജ്, ഹെഡ്മിസ്ട്രസ് രജന കെ. ആർ. അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ഇടത്തറ വാർഡിലെ ഭവനങ്ങളിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് മാവിൻ തൈകൾ വിതരണം ചെയ്തു.
ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ സെമിനാർ, ചിത്രരചന തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.