നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും നടത്തി
1300416
Monday, June 5, 2023 11:34 PM IST
പട്ടാഴി: ചെളിക്കുഴി മണയറ ഗാന്ധി മെമോറിയൽ ഗ്രന്ഥശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെനേതൃത്വത്തിൽ മീനം ഗവ.എൽപി സ്കൂളിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും നടത്തി.
പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രന്ഥശാല പ്രസിഡന്റ് രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പട്ടാഴി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് വി.പി.രമാദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രവർത്തകൻ അരവിന്ദാക്ഷൻ ഉണ്ണിത്താൻ, സജിത, ശിവൻകുട്ടി, വിഷ്ണു .ആർ, കവിയും മാധ്യമ പ്രവർത്തകനുമായ അനിൽ പന്തപ്ലാവ്, ഗ്രന്ഥശാല സെക്രട്ടറി മനോജ്.യു എന്നിവർ പ്രസംഗിച്ചു. ശരത് കുമാർ മുഖ്യാതിഥിയായിരുന്നു.