ഡോ.ഉണ്ണികൃഷ്ണന്റെ സ്ഥലംമാറ്റം; മന്ത്രിക്ക് എംഎൽഎയുടെ കത്ത്
1300411
Monday, June 5, 2023 11:34 PM IST
കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡോ. ഉണ്ണികൃഷ്ണന്റെ സ്ഥലംമാറ്റം ഒഴിവാക്കാൻ മന്ത്രി വീണാ ജോർജിന് പിസി വിഷ്ണുനാഥ് എംഎൽഎയുടെ കത്ത്. ജനഹിതം മാനിക്കണമെന്ന് എംഎൽഎ പിസി വിഷ്ണുനാഥ് കത്തിൽ ആവശ്യപ്പെട്ടു. ഡോക്ടറുടെ സ്ഥലംമാറ്റം പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് രോഗികൾ.
കുണ്ടറ കാഞ്ഞിരകോട് ഗവ. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഉണ്ണികൃഷ്ണനെ സ്ഥലം മാറ്റിയതിനെതിരെ ആശുപത്രിക്ക് മുന്നിൽ അമ്മമാർ ഉൾപ്പെടെ നിരവധി രോഗികൾ പ്രതിഷേധ സമരത്തി ലാണ്.
രാഷ്ട്രീയ പാർട്ടി നേതാക്കന്മാരും പ്രവർത്തകരും സാംസ്കാരിക സംഘടന ഭാരവാഹികളും സമര രംഗത്തുണ്ട്. സ്ഥലം മാറ്റത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് സമരക്കാർ ആരോപിക്കുന്നു. സേവന തൽപരനായ ഡോക്ടറെ ശിക്ഷയെന്നോണം വിദൂരത്തേക്ക് സ്ഥലം മാറ്റിയതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്. പ്രതിഷേധങ്ങൾ ആകെ സമാഹരിച്ചതാണ് എംഎൽഎയുടെ മന്ത്രിക്കുള്ള കത്ത്.