പ്രകൃതി സ്നേഹം ദൈവസ്നേഹം: ബിഷപ്
1300404
Monday, June 5, 2023 11:32 PM IST
കൊല്ലം: മെത്രാഭിഷേകത്തിന്റെ അഞ്ചാം വാർഷിക ദിനത്തിന്റെ ഭാഗമായി ആത്മീയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ പരിസ്ഥിതി പ്രവർത്തന മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഫലവൃക്ഷത്തൈ നട്ടു ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
പ്രകൃതിയെ സ്നേഹിക്കുന്നവർ യഥാർഥ ദൈവസ്നേഹികൾ ആണെന്നും വിശ്വാസികളും പൊതുസമൂഹവും പരിസ്ഥിതി വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ വ്യാപൃതരാകണമെന്നും അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നും ബിഷപ് പറഞ്ഞു.
ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ എസ് ജേക്കബ്, കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബിനു തോമസ്, മദർ ജനറൽ റസിയ മേരി, അസിസ്റ്റന്റ് കോർഡിനേറ്റർ ലിസി .ബി, എൻപിപി ജില്ലാ പ്രസിഡന്റ് സാബു ബെനഡിക് തുടങ്ങിയവർ പ്രസംഗിച്ചു.