‘ഓയിൽപാമിൽ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണം’
1300163
Sunday, June 4, 2023 11:37 PM IST
കുളത്തുപ്പുഴ: ഓയിൽ പാമിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് ഓയിൽ പാം എംപ്ലോയീസ് സെന്റർ (ഒപിഇസി) മാനേജ്മെന്റിനോടാവശ്യപ്പെട്ടു.
തൊഴിലാളികൾക്ക് 2017 മുതൽ ലഭിക്കാനുള്ള നാമമാത്ര വർധന പോലും റിക്കവറി അഡ്വാൻസായാണ് ഇപ്പോഴും നൽകുന്നത്.
2019 ൽ നടക്കേണ്ട ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികളും പൂർത്തിയാക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല.
ഈ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് സി.പി. ജോൺ ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം പുതുതായി ചുമതലയേറ്റ ഓയിൽ പാം ചെയർമാൻ ആർ.രാജേന്ദ്രന് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ഷഫീഖ് ചോഴിയക്കോടിന്റെ നേതൃത്വത്തിൽ നൽകി. യൂണിയൻ ഭാരവാഹികളായ അജേഷ് എം.എസ്, ഒ. ഷമീർ, ഷൈജുമോൻ, അബ്ദുസമദ് എന്നിവർ പങ്കെടുത്തു.