പുഴയൊഴും വഴിയേ -പുഴ നടത്തം ഇന്ന് കരുനാഗപ്പള്ളിയിൽ
1299864
Sunday, June 4, 2023 6:47 AM IST
കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്കൃതി പരിസ്ഥിതി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെ പുഴയൊഴും വഴിയേ എന്നപേരിൽ സംഘടിപ്പിക്കുന്ന പുഴ നടത്തം ഇന്ന് രാവിലെ എട്ടിന് കന്നേറ്റി ബോട്ട് ടെർമിനലിന് സമീപം നടക്കും. പുഴയറിവ് പഠനം, വിത്ത് ശേഖരണം, വിത്ത് പന്ത് നിർമാണം, നാട്ടറിവ് വിവരശേഖരണം, പുഴയുടെ കൈവഴികൾ- ഡോക്ക്യുമെന്റേഷൻ, സാംസ്കാരിക കൂട്ടായ്മ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
സി.ആർ. മഹേഷ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷനാകും. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ഗ്രന്ഥകാരൻ പി.കെ.അനിൽകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, നഗരസഭാ കൗൺസിലർ ശാലിനി രാജീവൻ, ഫോക് ലോർ അവാർഡ് ജേതാവ് ഉല്ലാസ് കോവൂർ, കെന്നടി സ്കൂൾ മാനേജർ മായാശ്രീകുമാർ, പിടിഎ പ്രസിഡന്റ് കാട്ടൂർ ബഷീർ, സംസ്കൃതി പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ സുധീർ ഗുരുകുലം, സബർമതി ഗ്രന്ഥശാല സെക്രട്ടറി .ജി. മഞ്ജുക്കുട്ടൻ എന്നിവർ നേതൃത്വം നൽകും.