ഡോക്ടറെ സ്ഥലം മാറ്റിയതിന് പിന്നിൽ ദുരൂഹത
1299532
Friday, June 2, 2023 11:27 PM IST
കുണ്ടറ : കുണ്ടറ താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.ഉണ്ണികൃഷ്ണനെ ചാലക്കുടിയിലേക്കുള്ള സ്ഥലം മാറ്റത്തിനു പിന്നിൽ ദുരൂഹതയുള്ളതായി പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ആരോപിച്ചു. കരട് സ്ഥലം മാറ്റ ലിസ്റ്റിൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് നിയമനമെന്ന് പറഞ്ഞ സ്ഥാനത്ത് അന്തിമ ലിസ്റ്റിൽ തൃശൂർ ജില്ലയിലേക്ക് മാറ്റിയതിനു പിന്നിൽ സ്വകാര്യ ആശുപത്രി ലോബികളുടെ ഇടപെടലു ണ്ടോ എന്ന് സംശയമുണ്ട്. ഇതിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ്് അറിയിച്ചു.
‘ലിറ്റില് കൈറ്റ്സ് ' അംഗത്വം; അപേക്ഷ ക്ഷണിച്ചു
കൊല്ലം: എട്ടാം ക്ലാസുകാര്ക്ക് ‘ലിറ്റില് കൈറ്റ്സ്' അംഗമാകാന് എട്ട് വരെ അപേക്ഷിക്കാം. സ്കൂളുകളില് നിന്നും ലഭിക്കുന്ന അപേക്ഷാഫോമില് കുട്ടികള് പ്രഥമാധ്യാപകര്ക്ക് അപേക്ഷ നല്കണം. അഭിരുചി പരീക്ഷ സംസ്ഥാനതലത്തില് 13ന് നടത്തും. പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാര്ഥികള്ക്കായി ഇന്നും നാളെയും അഞ്ചിനും രാവിലെ 6.30 നും രാത്രി എട്ടിനും പ്രത്യേക ക്ലാസുകള് കൈറ്റ് വിക്ടേഴ്സ് ചാനല് വഴി സംപ്രേഷണം ചെയ്യും. വിവരങ്ങള്ക്ക് www.kite.kerala.gov.in.