അമേരിക്കൻ മലയാളി സംഗമം ഇന്നു കൊല്ലത്ത്
1299530
Friday, June 2, 2023 11:24 PM IST
കൊല്ലം: അമേരിക്കൻ മലയാളികളുടെ 84 സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ കേരള കൺവൻഷൻ ഇന്നും നാളെയും കൊല്ലം ബീച്ച് ഹോട്ടലിൽ നടക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ് എംഎൽഎ, മുൻ എംഎൽഎ രാജു ഏബ്രഹാം തുടങ്ങിയവർ സംബന്ധിക്കും.
നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചുറാണി, എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ആന്റോ ആന്റണി, മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ പ്രസംഗിക്കും.
തെരഞ്ഞെടുക്കപ്പെട്ട 31 നേഴ്സിംഗ് വിദ്യാർഥികൾക്ക് 50,000 രൂപ വീതം സഹായം നൽകും. കൺവൻഷന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി ഫോമ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്, വൈസ് പ്രസിഡന്റ് സണ്ണി വള്ളികുളം എന്നിവർ അറിയിച്ചു.
തോമസ് ഓലിയാംകുന്ന്, ഡോ.എം.കെ. ലൂക്കോസ് മന്നിയോട്ട് എന്നിവരാണ് കേരള കൺവൻഷന് നേതൃത്വം നൽകുന്നത്.