നവോഥാനം നാടകം; സ്വാഗതസംഘം ഭാരവാഹികൾ
1299058
Wednesday, May 31, 2023 11:33 PM IST
കൊല്ലം :ഗാന്ധിഭവൻ തീയേറ്റർ ഇന്ത്യയുടെ നവോഥാനം എന്ന നാടകത്തിന്റെ ദക്ഷിണമേഖലാ ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയായി എസ്. സുവർണ കുമാറിനെയും ചെയർമാനായി പ്രഫ. ജി മോഹൻദാസിനെയും ജനറൽ കൺവീനർ ആയി ജോർജ് എഫ് സേവ്യർ വലിയവീടിനെയും തെരഞ്ഞെടുത്തു.
ഡോ. ഷാഹിദകമാൽ, സുധീഷൻ, കെ പി എ സി ലീല,പ്രഫ. വസന്തകുമാർ സംബശിവൻ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, പ്രഫ. ചിറക്കര സലിംകുമാർ, ആനയടി പ്രസാദ്, കാവിള എം. അനിൽകുമാർ, പി ജെ ഉണ്ണികൃഷ്ണൻ, എച്ച് ഷാനവാസ്, ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, പ്രകാശൻപിള്ള, അജയകുമാർ, കെ ചന്ദ്രൻ, ബി പ്രദിപ് എന്നിവരാണ് രക്ഷാധികാരിമാർ.
വൈസ് ചെയർമാൻമാരായി ബെറ്റ്സി എഡിസൺ, ഉമാസാന്ദ്ര, അനിൽകുമാർ ഗാന്ധിഭവൻ, സുശീന്ദ്രകുമാർ, തേവള്ളി പ്രദീപ്, ബൈജു പുനുക്കൊന്നൂർ, ഗിരിധർ പൈ, വിമൽ ബാബു, ഇഗ്നേഷ്യസ് വിക്ടർ എന്നിവരെയും തെരഞ്ഞെടുത്തു. അഭിലാഷ് ചിത്രമൂല, കൊല്ലം സിറാജ്, യമുന ദൈവദത്താൾ, രാജേഷ് അമ്പാടി, അനിൽ കുമാർ, പ്രദീപ് കുരീപ്പുഴ, അജിത് മാടൻനട, ഗോകുൽ കടവൂർ, ലാൽ പനവേലിൽ എന്നിവർ വിവിധ കമ്മിറ്റികളുടെ കൺവീനർമാരാണ്. എട്ടിനും ഒന്പതിനും കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നാടകം നടക്കും.