എംഡിഎം എയുമായി യുവാവ് പിടിയിൽ
1299042
Wednesday, May 31, 2023 11:30 PM IST
കൊല്ലം: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി.
വാളത്തുംഗൽ ഹൈദരാലി നഗർ 22ൽ വാഴക്കുളത്തിൽ പടിഞ്ഞാറ്റതിൽ അജ്മൽഷാ(24) ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പോളയത്തോട് നിന്നാണ് യുവാവ് 360 മില്ലീഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ കൊല്ലം സിറ്റി ഡാൻസാഫിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. തുടർന്ന് ഡാൻസാഫും ഈസ്റ്റ് പോലീസും ചേർന്ന് ലഹരിമരുന്ന് ഉൾപ്പെടെ പിടികൂടുകയായിരുന്നു.
കൊല്ലം സിറ്റി പരിധിയിൽ അനധികൃത ലഹരി വ്യാപാര സംഘങ്ങൾ നിരീക്ഷണത്തിലാണെന്നും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് അറിയിച്ചു.