എസ് ബി ഐയെ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനം ശ്രേഷ്ഠം: ജെ. ചിഞ്ചുറാണി
1298366
Monday, May 29, 2023 10:50 PM IST
കൊല്ലം: സംസ്ഥാനത്തെ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ എസ് ബി ഐ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സി എസ് ആർ ഫണ്ട് വിനിയോഗിക്കുന്നത് ശ്രേഷ്ഠമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലം പ്രസ്ക്ലബ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായ് സഹകരിച്ച് സംഘടിപ്പിച്ച പഠനോപകരണവിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. എൽ കെ ജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന നൂറോളം കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ മാനേജർ എം. മനോജ് കുമാർ മുഖ്യാതിഥിയായി രുന്നു. പ്രസ്ക്ലബ് പ്രസിഡന്റ് ജി. ബിജു, സെക്രട്ടറി സനൽ ഡി. പ്രേം, ട്രഷറർ സുജിത് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.