ഇടത്തറ മുഹമ്മദൻ ഗവ. എച്ച്എസ്എസിന് ചരിത്ര വിജയം
1298119
Sunday, May 28, 2023 11:47 PM IST
പത്തനാപുരം: ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹയർ സെക്കൻഡറി സ്കൂളായ ഇടത്തറ മുഹമ്മദൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പ്ലസ് ടു പരീക്ഷയിൽ ചരിത്ര വിജയം.
സയൻസിൽ 92 ശതമാനവും ഹ്യുമാനിറ്റീസിൽ 85ശതമാനവും കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുകയും ആറ് കുട്ടികൾക്ക് എല്ലാ വിഷയങ്ങളും എപ്ലസും നാല് കുട്ടികൾക്ക് അഞ്ച് വിഷയങ്ങൾക്ക് എ പ്ലസും ഒരു വിഷയത്തിന് എ യും നേടാനായി.1290 മാർക്ക് നേടി സയൻസിൽ അഹമ്മദ് അബ്ദുൾ വഹാബ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഈ സ്കൂളിൽ ആറ് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായതും ഹ്യുമാനിറ്റീസ് ബാച്ചിൽ 85 ശതമാനം വിജയം നേടാനായതും തികഞ്ഞ അച്ചടക്കവും മികച്ച അധ്യാപനവും ഒത്തൊരുമയോടെയുള്ള അധ്യാപക - രക്ഷകർത്തൃബന്ധവും കാരണമാണ്.