ജലജീവന് മിഷന് അവലോകനയോഗം ചേര്ന്നു
1298114
Sunday, May 28, 2023 11:47 PM IST
കൊല്ലം: ജലജീവന് മിഷന് പദ്ധതി പ്രവര്ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടര് അഫ്സാന പര്വീണിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗം വിലയിരുത്തി. മിഷന് പ്രവര്ത്തനങ്ങളില് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് ജില്ല തുടരുന്നത്.
210336 കണക്ഷനുകളാണ് ഇതുവരെ നല്കിയത്. ഗ്രാമീണ മേഖലയില് 65.50 ശതമാനം വീടുകളിലും കണക്ഷന് നല്കാന് കഴിഞ്ഞു.
ഇത് സംസ്ഥാന ശരാശരിയെക്കാള് കൂടുതലാണ്. ജലജീവന് മിഷന്റെ ഭാഗമായ ഉത്പാദന ഘടകങ്ങളുടെ നിര്മാണത്തിന് ആവശ്യമായ സ്വകാര്യഭൂമികള് ഏറ്റെടുക്കാനും ചവറ ഗ്രാമപഞ്ചായത്തില് ആരംഭിച്ച ജലനിധിയുടെ പ്രവര്ത്തനം വേഗത്തിലാക്കാനും തീരുമാനമായി.
പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജശേഖരന്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര് ബി. അജയകുമാര്, വാട്ടര് അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയര്മാരായ സബീര് എ റഹീം, രാജേഷ് ഉണ്ണിത്താന്, വകുപ്പ്തല ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.