ലൈസന്‍സിയെ നിയമിക്കുന്നു
1298106
Sunday, May 28, 2023 11:45 PM IST
കൊല്ലം: കോര്‍പ്പറേഷനിലെ 13-ാം വാര്‍ഡ് (കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്) 1207028 നമ്പര്‍ ന്യായവില കട (എഫ്പിഎസ്) ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നു. അപേക്ഷയുടെ മാതൃകയും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും, www.civilsupplieskerala.gov.in ലും ലഭിക്കും.
ജൂണ്‍ നാലിന് വൈകുന്നേരം മൂന്നിന് മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം. കവറിന് മുകളില്‍ 'എഫ്പിഎസ് (റേഷന്‍ കട) നമ്പര്‍ 1207028, കൊല്ലം താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ 02/2023 നമ്പര്‍ പരസ്യപ്രകാരം' എന്ന് എഴുതണം. വിവരങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ 0474 2794818.
എന്‍ആര്‍ഐ സീറ്റ് പ്രവേശനം
കൊല്ലം: ഐഎച്ച്ആര്‍ഡിയുടെ കരുനാഗപ്പള്ളി എൻജിനീയറിംഗ് കോളജില്‍ ബി ടെക്ക് മെക്കാനിക്കല്‍ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എൻജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എൻജിനീയറിംഗ് ബ്രാഞ്ചുകളിലേക്ക് എന്‍ ആര് ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രവാസികളുടെ മക്കള്‍/ ആശ്രിതര്‍ എന്നിവര്‍ക്ക് ഓണ്‍ലൈനായി
www.ihrdonline.org/ihrdnri, www.ceknpy.ac.in ല്‍ ജൂണ്‍ 15 ന് വൈകുന്നേരം അഞ്ച് വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷന് ഫീസ് ഓണ്‍ലൈനായോ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ 19 വൈകുന്നേരം അഞ്ചിനകം കോളജ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 9446049871, 9495630466.