പൂവറ്റൂര്‍ ഡിസ്ട്രിബ്യൂട്ടറിലെ തടസം: പദ്ധതി പ്രദേശം സന്ദര്‍ശിച്ച് മന്ത്രി കെ.എന്‍. ബാലഗോപാല്‍
1298103
Sunday, May 28, 2023 11:45 PM IST
കൊല്ലം: കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ പൂവറ്റൂര്‍ ഡിസ്ട്രിബ്യൂട്ടറിലെ ജലവിതരണ തടസം പരിഹരിക്കാനായി മന്ത്രി കെ. എന്‍. ബാലഗോപാല്‍ 3500 ചെയ്നേജില് സന്ദര്‍ശനം നടത്തി. വേനല്‍ കാലത്ത് ഡിസ്ട്രിബ്യൂട്ടറിലെ തടസം മൂലം കനാല്‍ വഴിയുള്ള ജലവിതരണം തടസപ്പെട്ടിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികളുടെ ഭാഗമായിരുന്നു സന്ദര്‍ശനം.
ജലം ഒഴുകുന്നതിന് തടസമെന്താണെന്ന് കണ്ടെത്തി ഉടന്‍ പരിഹരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കൊട്ടാരക്കര നഗരസഭാ ചെയര്മാന് എസ് ആര് രമേശ്, എക്സിക്യൂട്ടീവ് എൻജിനീയര്‍ ടെസിമോന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ സുരേഷ്, അസിസ്റ്റന്റ് എൻജിനീയര്‍മാരായ ബേബി, അഹല്യ തുടങ്ങിയവര്‍ സന്നിഹിതരായി.