പീറ്റർ തടത്തിലിന് യാത്രയയപ്പ് നൽകി
1297889
Sunday, May 28, 2023 2:56 AM IST
കൊല്ലം: ബികെഎംയുവിന്റെ ആഭിമുഖ്യത്തിൽ 30 ന് വിവിധ ആവശ്യങ്ങളുന്നയിച്ച് പാർലമെന്റ് മാർച്ച് നടക്കും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തെരത്തെടുക്കപ്പെട്ട പ്രതിനിധികളാണ് സമരത്തിൽ അണിചേരുന്നത്.
ചവറ മണ്ഡലം കമ്മിറ്റിയെ പ്രതിനിധീകരിച്ച് സമരത്തിൽ പങ്കെടുക്കുന്ന പീറ്റർ തടത്തിലിന് കെ.സി. സ്മാരകത്തിൽ യാത്രയപ്പ് നൽകി. ജില്ലാ സെകട്ടറിയേറ്റംഗം അനിൽ പുത്തേഴം, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജീവൻ തെക്കുംമുറി, സെക്രട്ടറി അനിൽ കുട്ടനേഴം, കമ്മിറ്റി അംഗങ്ങളായ അനീഷ്, ബിജു, മത്സ്യ തൊഴിലാളി ദേശീയ കമ്മിറ്റിയംഗം ബിജി പീറ്റർ എന്നിവർ പങ്കെടുത്തു.