പോക്സോ കേസില്‍ വയോധികന് പിടിയില്‍
1297888
Sunday, May 28, 2023 2:56 AM IST
അഞ്ചല്‍ : എഴുവയസുകാരിക്ക് നേരെ ലൈഗിക അതിക്രമം കാട്ടിയ വയോധികന് പിടിയില്‍. കടയ്ക്കല്‍ സ്വദേശി കൃഷ്ണന്‍ക്കുട്ടി (52) ആണ് കടയ്ക്കല്‍ പോലീസിന്റെ പിടിയിലായത്. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ ശരീരഭാഗങ്ങളില്‍ വേദന ഉള്ളതായി മാതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് എത്തിച്ചു നടത്തിയ പരിശോധനയിലാണ് പീഡന വിവരം അറിയുന്നത്. പിന്നീട് നടത്തിയ കൗണ്‍സിലിങ്ങില്‍ കുട്ടിയെ കൃഷ്ണന്‍കുട്ടി പീഡിപ്പിച്ചു എന്ന് പറയുകയായിരുന്നു.
ഇതോടെ മാതാവ് കടയ്ക്കല്‍ പോലീസില്‍ പരാതി നല്കി. കേസെടുത്ത പോലീസ് കൃഷ്ണന്‍ക്കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തേങ്ങ അടത്തുന്നതിനായി എത്തിയപ്പോള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. പിന്നീട് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.