അടൂര്‍ ബാലന് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
1297879
Sunday, May 28, 2023 2:51 AM IST
കൊല്ലം : കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ പ്രസിഡന്റും മലയാള മനോരമയുടെ ബ്യൂറോ ചീഫും ആയിരുന്ന അടൂര്‍ ബാലന്റെ സ്മരണാര്‍ഥം കൊല്ലം പ്രസ്ക്ലബ് ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ നിന്നുള്ള മികച്ച റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്.
പ്രാദേശിക ലേഖകര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. 2022മേയ് ഒന്നു മുതല്‍ 2023 മേയ് ഒന്നു വരെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പരിഗണിക്കും. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപ്പത്രത്തിന്റെ മൂന്ന് പകര്‍പ്പ് സഹിതം ജൂണ്‍ ഏഴി നകം സെക്രട്ടറി, കൊല്ലംപ്രസ് ക്ലബ്, സ്വദേശാഭിമാനി സ്മാരക മന്ദിരം ചിന്നക്കട കൊല്ലം-1 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പുരസ്കാരം ജൂണ്‍ 17ന് കൊല്ലം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.