സമരവാർഷികം ആചരിച്ചു
1297871
Sunday, May 28, 2023 2:49 AM IST
ചവറ : ഇടവം 12 സമരത്തിന്റെ 74-ാം വാര്‍ഷികം ആർഎസ്പിയുടെ നേതൃത്വത്തിൽ ആചരിച്ചു. കോവില്‍ത്തോട്ടത്ത് നിന്നും നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത ഇരുചക്ര വാഹന റാലി പുത്തന്‍തുറയില്‍ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എം.സാലി ഉദ്ഘാടനം ചെയ്തു. ആർ എസ് പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജസ്റ്റിൻ ജോൺ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം സി.പി സുധീഷ് കുമാർ, ആർ എസ് പി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കോക്കാട്ട് റഹീം, സി.ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.ലാലു, ഓമനക്കുട്ടൻ, ബി.സുഭാഷ് കുമാർ എന്നിവർ പ്രസംഗിച്ചു.